അത്ഭുതങ്ങൾ സൃഷ്ടിക്കാനുള്ള കരുത്ത് നമ്മുടെ ഉള്ളിൽ തന്നെയുണ്ട്.
എല്ലാ ദിവസങ്ങളും ഒരുപോലെ എളുപ്പമുള്ളതാവില്ല. ചില ദിവസങ്ങളിൽ നിങ്ങൾക്ക് നിങ്ങളുടെ ചുമതലകളിൽ വേണ്ടതുപോലെ ശ്രദ്ധ നൽകാൻ കഴിയാതെ വന്നേക്കാം. അങ്ങനെയുള്ള ദിവസങ്ങളിൽ മറ്റുള്ളവരിൽ നിന്ന് സഹായം തേടേണ്ടിവരാം. ജീവിതത്തിൽ ഒരുപാട് ആശയക്കുഴപ്പങ്ങൾ നേരിടേണ്ടിവരാം. അവ നിങ്ങൾക്ക് മനസികസംഘർഷങ്ങൾ തന്നേക്കാം. പക്ഷെ ഇവയെ എല്ലാം നിങ്ങൾക്ക് മറികടക്കാൻ സാധിക്കും, പുതിയ തുടക്കങ്ങൾ സൃഷ്ടിക്കാനും.
പുതിയ തുടക്കങ്ങൾ സൃഷ്ടിക്കാം
ഓരോ നിമിഷവും ഒരു പുതിയ തുടക്കമാണെന്നു വിശ്വസിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുക . ശുഭാപ്തിവിശ്വാസം കൈവിടാതെ ഓരോ ചുവടും വെക്കുക .
- നിങ്ങളുടെ ഇപ്പോഴത്തെ ദിനചര്യ ഒരു കടലാസ്സിൽ എഴുതി വെക്കുക.
- ഈ ദിനചര്യയിൽ നിങ്ങൾ സംതൃപ്തരാണോ?
- അല്ലെങ്കിൽ, നിങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കുക .
- നിങ്ങളിലും നിങ്ങളുടെ ചുറ്റിലും കാണാൻ ആഗ്രഹിക്കുന്ന മാറ്റങ്ങളെ ഒരു കടലാസ്സിൽ എഴുതി വെക്കുക .
- നിങ്ങളുടെ ദിനചര്യയിൽ ഓരോ ചുമതലയും അതിന്റെ പ്രാധാന്യം അനുസരിച്ച് തരംതിരിക്കുക.
- സ്വയം പരിപാലനത്തിനായി കുറച്ച് സമയം മാറ്റിവെക്കാൻ മറക്കരുത്.
- വരും ആഴ്ചയിലേക്ക് വേണ്ടി ഒരു ‘മെനു’വും അതിനുവേണ്ട സാധനങ്ങളുടെ ലിസ്റ്റും തയ്യാറാക്കുക.
- കുട്ടികൾക്കുവേണ്ടിയും ഒരു നിശ്ചിത ദിനചര്യ ഉണ്ടാക്കുക – പഠനത്തിനും, വിനോദത്തിനും, ചെറിയ ജോലികൾക്കും വേണ്ടി സമയം ക്രമീകരിക്കുക.
- കഴിയുന്നതും കൃത്യമായി ഈ ദിനചര്യ പിന്തുടരുക.
- ക്ഷമ കൈവിടാതെ മുന്നേറുക.
- നിങ്ങളുടെ നിയന്ത്രണത്തിൽ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ചോർത്ത് ഉത്കണ്ഠപ്പെടാതിരിക്കുക.
- നിങ്ങളുടെ ജീവിതത്തിൽ പല തടസ്സങ്ങൾ ഉണ്ടായേക്കാം. അപ്പോൾ തളരാതെ, ഒരു ദീർഘ നിശ്വാസമെടുത്ത് വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുക.
- ആവശ്യമെന്ന് തോന്നുമ്പോൾ സഹായം എടുക്കുക.
- നിങ്ങളുടെ ചിന്തകൾ കുറിച്ചിടാൻ ഒരു ഡയറി കരുതുക.
- ഉത്കണ്ഠയും മാനസിക സംഘർഷങ്ങളും അനുഭവപ്പെടുകയാണെങ്കിൽ കുറച്ച് നേരത്തേക്ക് നിങ്ങളുടെ ഫോൺ/ലാപ്ടോപ്പ് എന്നിവ മാറ്റിവെക്കുക.
- നിങ്ങളുടെ ചുമതലകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ലിസ്റ്റ് തയ്യാറാക്കുകയും അതിലെ ഓരോന്നും കഴിയുമ്പോൾ ആ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യുകയും ചെയ്യുക.
സ്വയം പരിപാലനം
- സ്വയം പരിപാലനത്തിന് എപ്പോഴും മുൻഗണന നൽകുക.
- ദിവസവും 7 മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക. പറ്റുമെങ്കിൽ എന്നും ഒരേ സമയത്ത് ഉറങ്ങാൻ ശ്രമിക്കുക.
- ക്ഷീണം തോന്നുമ്പോൾ പകൽ കുറച്ച് സമയത്തേക്ക് ഒന്ന് ഉറങ്ങുന്നത് നിങ്ങൾക്ക് കൂടുതൽ ഉണർവ് നൽകും.
- യോഗ, ധ്യാനം, പ്രാർത്ഥന എന്നിവക്കായി ദിവസവും കുറച്ച് സമയം മാറ്റിവെക്കുക.
- പോഷകാഹാരങ്ങൾ കഴിക്കുക.
- വിശ്രമിക്കാൻ മറക്കരുത്. പാട്ട് കേൾക്കുക, പൂന്തോട്ടം പരിപാലനം ചെയ്യുക, വളർത്തുമൃഗങ്ങളുമായി സമയം ചിലവഴിക്കുക.
- ഫോൺ/ലാപ്ടോപ്പ് മാറ്റിവെച്ചുകൊണ്ട് നിങ്ങളുടെ കുടുംബവുമായി സമയം ചിലവഴിക്കുക.
- സുഹൃത്തുക്കളുമായി സമയം പങ്കിടുക.
- ആവശ്യമെന്നു തോന്നിയാൽ വിദഗ്ധരുടെ സഹായം തേടുക.