ഓൺലൈൻ ഭീഷണിക്കോ ചൂഷണത്തിനോ ഇരയായ കുട്ടികളിൽ താഴെ കൊടുത്തിരിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ടാകാം.
* പെരുമാറ്റത്തിൽ അസാധാരണമായ മാറ്റങ്ങൾ.
* ഉറക്കക്കുറവ്.
* വിശപ്പില്ലായ്മ.
* അവർ മുമ്പ് ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിൽ താല്പര്യമില്ലായ്മ.
* പഠനത്തിലും മറ്റു ചുമതലകളും ശ്രദ്ധ നൽകാൻ ബുദ്ധിമുട്ട്.
* അസാധാരണമായ സങ്കടം, ദേഷ്യം, ഭയം, ഉത്കണ്ഠ.
* വളരെ രഹസ്യമായി ഫോണിലും ഓൺലൈനിലും സമയം ചിലവഴിക്കുക.
* ആത്മവിശ്വാസം നഷ്ടപ്പെടുക.
* കൂട്ടുകാരിൽനിന്നും കുടുംബത്തിൽനിന്നും അകന്നു നിൽക്കുക; ഒറ്റപ്പെടുക.
* മോഷണം; അകാരണമായി പണം ആവശ്യപ്പെടുക.
* നിങ്ങൾ വാങ്ങിയതല്ലാത്ത പുതിയ സാധനങ്ങൾ കൈവശം വെക്കുക.
* പ്രായത്തിന് അനുയോജ്യമല്ലാത്ത ലൈംഗിക സംഭാഷണങ്ങളും പ്രവർത്തികളും.
* സാധാരണയായി ഓൺലൈനിൽ ചിലവഴിക്കുന്ന സമയത്തിൽ പെട്ടെന്നുള്ള മാറ്റം (വർദ്ധനവ് അല്ലെങ്കിൽ കുറവും ആവാം).
* ലൈംഗികതയെക്കുറിച്ചും ലൈംഗിക പ്രവർത്തികളെക്കുറിച്ചും പ്രായത്തിന് ഉചിതമല്ലാത്തതും തെറ്റായിട്ടുമുള്ള ധാരണകൾ.
* സോഷ്യൽ മീഡിയയിൽ ധാരാളം അപരിചിതരായ സുഹൃത്തുക്കൾ ഉണ്ടാവുക.
* രഹസ്യമായി ഇടപഴകുന്ന ഒരു പുതിയ ‘സുഹൃത്ത്‘ അവർക്ക് ഉണ്ടാവുക.
* മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്ന സ്വഭാവം.
* മദ്യം/ലഹരി ഉപയോഗം തുടങ്ങുക.
* സ്വന്തം ശരീരത്തിൽ മുറിവേൽപ്പിക്കാനോ, ആത്മഹത്യ ചെയ്യാനോ ഉള്ള പ്രവണത.
* കുട്ടിക്കാലത്തെ പഴയ ശീലങ്ങളിലേക്ക് തിരിച്ചു പോവുക (ഉദാഹരണത്തിന്, കിടക്കയിൽ മൂത്രമൊഴിക്കുക, വിരൽ നുണയുക)
* രാത്രിയിലും അടച്ച മുറിക്കുള്ളിലും ഉള്ള അമിതമായ ഗാഡ്ജറ്റ് ഉപയോഗം
* അവരുടെ ഫോണോ മറ്റു ഗാഡ്ജറ്റോ മറ്റുള്ളവർ എടുക്കുമ്പോൾ ഉണ്ടാകുന്ന അമിതമായ ഭയവും രോഷവും.