ആൺപെൺ വ്യത്യാസമില്ലാതെ അവരുടെ മാനസികവും ശാരീരികവുമായ സുരക്ഷ മുതിർന്നവർ ശ്രദ്ധിക്കുകയും, അവരെ സ്വയം ഉൾക്കരുത്തുള്ളവരാക്കാനുമായി ചില മുൻകരുതലുകൾ.
കുട്ടികളെ സുരക്ഷിതരാക്കാം.
കുട്ടികളിലെ ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിക്കുക.
1) പെട്ടെന്നുള്ള സ്വഭാവ വ്യതിയാനങ്ങൾ, അസാധാരണമായ ഭയം, അമിതമായ ഉൽക്കണ്ഠ, ആരോടും മിണ്ടാതെ മാറിയിരിക്കുക, മറ്റ് ആളുകളുമായി ഇടപഴകാൻ മടി കാണിക്കുക.
2) ഒരു വ്യക്തിയോടോ, സ്ഥലത്തോടോ ഉള്ള അകാരണകമായ ഭയമോ, ദേഷ്യമോ.
3) സ്വകാര്യഭാഗങ്ങളിൽ വേദനയോ അസ്വസ്ഥതയോ അനുഭവിക്കുന്നു എന്ന് പരാതിപ്പെടുകയോ അവിടെ തുടർച്ചയായി കഴുകി കൊണ്ടിരിക്കുകയോ ചെയ്യുക.
4) തുടർച്ചയായ അസാധാരണമായ വയറുവേദന, തലവേദന,വിശപ്പില്ലായ്മ, ക്ഷീണം.
ഇവ ശാരീരിക ചൂഷണത്തിന്റെ ലക്ഷങ്ങൾ ആയേക്കാം.
കുട്ടികളെ പഠിപ്പിക്കുക.
- വേണ്ട എന്ന് പറയുവാനും, ഹാനികരമായ സാഹചര്യത്തിൽ നിന്നും മാറിനിന്ന് വിശ്വസ്തരായ മുതിർന്നവരോട് പറയുവാനും, കുട്ടികളെ പഠിപ്പിക്കുക.
- സംഭവിച്ചത് അവരുടെ കുറ്റമല്ലെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുകയും, സംഭവിച്ചതിൽ കുറ്റബോധമോ, നാണക്കേടോ വിചാരിക്കേണ്ട എന്നും പറഞ്ഞു ബോധ്യപ്പെടുത്തുക.
- കുട്ടികളിൽ ഭയം ഉണ്ടാകാതിരിക്കുവാനും, അവർക്ക് മാനസിക പിരിമുറുക്കം അനുഭവപ്പെടാൻ സാധ്യത ഇല്ലാത്ത തരത്തിൽ സാഹചര്യം ശാന്തമായി കൈകാര്യം ചെയ്യുക.ഇല്ലെങ്കിൽ കുട്ടികൾക്ക് തുറന്നു സംസാരിക്കുവാൻ കഴിഞ്ഞെന്നു വരില്ല.
- മറ്റൊരാളെ നമ്മുടെ സ്വകാര്യ ഭാഗങ്ങളിൽ തൊടാൻ അനുവദിക്കുകയോ നമ്മൾ മറ്റൊരാളുടെ സ്വകാര്യഭാഗങ്ങളിൽ തൊടാനോ പാടില്ലെന്ന് പറഞ്ഞു മനസ്സിലാക്കുക.
- അശ്ലീല ചിത്രങ്ങളോ, വീഡിയോകളോ ആരെങ്കിലും അവരെ കാണിക്കാൻ ശ്രമിച്ചാൽ മുതിർന്നവരുടെ അടുത്ത് പറയുവാനും, അവരെ പറഞ്ഞു പഠിപ്പിക്കുക.
- മറ്റുള്ളവരുടെ ഭീഷണിക്ക് വഴങ്ങാതിരികുക.