ലൈംഗിക ആക്രണമത്തിന് വിധേയമായവരെ മനസിലാക്കാം.
(താഴെ കൊടുത്തിരിക്കുന്ന ലക്ഷണങ്ങൾ മാത്രം അല്ലാതെയും ഒരു ലൈംഗിക ആക്രമണത്തിന് ഇരയായ വ്യക്തിയിൽ പലതരത്തിലുള്ള സ്വഭാവ വ്യതിയാനങ്ങൾ പ്രകടമാകാം.
- നടന്ന സംഭവത്തിനെ കുറിച്ചുള്ള തുടർച്ചയായുള്ള ദുസ്വപ്നങ്ങളും സ്മരണകളും ഉണ്ടാവാം.
- നടന്ന സംഭവത്തെക്കുറിച്ച് ഓർമിപ്പിക്കുന്ന കാര്യങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ കടുത്ത മാനസിക സംഘർഷങ്ങളും ദുരിതവും അനുഭവപ്പെട്ടേക്കാം.
- മുറിവേൽപ്പിച്ച സംഭവത്തെക്കുറിച്ചുള്ള ഓർമ്മകൾ, അത് ഓർമ്മിപ്പിക്കുന്ന ആളുകൾ, സ്ഥലങ്ങൾ, സംഭാഷണങ്ങൾ എന്നിവ ഒഴിവാക്കാനുള്ള ശ്രമങ്ങൾ പ്രകടമാവാം.
- മുറിവേൽപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ ഓർത്തെടുക്കാൻ സാധിക്കാതെ വരുക.
- താനും ചുറ്റുമുള്ളവരും ഈ ലോകവും മോശമാണെന്ന് തുടരെയുള്ള വിശ്വാസവും ചിന്തകളും ഉണ്ടാവാം. ( എല്ലാം എന്റെ തെറ്റാണ്… “ആരെയും വിശ്വസിക്കാനാവില്ല”, “ഈ ലോകം അപകടകരമാണ്” എന്നിങ്ങനെയുള്ള ചിന്തകൾ)
- തുടർച്ചയായി ദുഷ് ചിന്തകൾ അനുഭവപ്പെടുകയും (പേടി, ദേഷ്യം, കുറ്റബോധം, ലജ്ജ എന്നിവ) ശുഭപ്രതീക്ഷ ഇല്ലാതാവുകയും ചെയ്യുക.
- ഇഷ്ടപ്പെട്ട പ്രവർത്തികളോടും ദിനചര്യകളോടും വര്ദ്ധിച്ച താൽപര്യക്കുറവ് അനുഭവപ്പെടാം.
- മറ്റുള്ളവരുമായി അകൽച്ച തോന്നുകയും
കാര്യമായ പ്രകോപനങ്ങൾ ഒന്നുംതന്നെയില്ലാതെ മറ്റുള്ളവരോട് ദേഷ്യപ്പെടുകയും ചെയ്യാം. - സ്വയം ഹാനികരമായ പെരുമാറ്റങ്ങളും ചിന്തകളും പ്രകടമായേക്കാം.
- അമിതമായ ജാഗ്രതയും അപ്രത്യക്ഷമായ ഞെട്ടലുകളും അനുഭവപ്പെടാം.
- ഉറക്കം, വിശപ്പ്, ഏകാഗ്രത എന്നിയിൽ ബുദ്ധിമുട്ട് അനുഭവപ്പെടാം.
ഉറവിടം: ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോഡർ (DSM-5)