രക്ഷിതാക്കളിൽ നിന്നും ഞങ്ങള്‍ കൂടുതലായി കേള്‍ക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്:

  • പീഡനവിവരത്തെക്കുറിച്ച് എന്തുകൊണ്ട് കുട്ടി നേരത്തെ പറഞ്ഞില്ല?
  • ഇതിനെക്കുറിച്ച് ദീർഘകാലം മൗനം പാലിച്ചത് എന്തുകൊണ്ട്?

ഇത്തരം ചോദ്യങ്ങൾ ഒരിക്കലും അവരോട് ചോദിച്ച് അവരെ കുറ്റപ്പെടുത്താതിരിക്കുക.

പീഡനവിവരം എന്തുകൊണ്ട് കുട്ടികൾ മറച്ചു വെക്കുന്നു?

  • “എന്‍റെ രക്ഷിതാക്കളെ കൊല്ലും എന്ന് പറഞ്ഞു.”
  • “ഞാൻ വഴങ്ങിയില്ലെങ്കിൽ സഹോദരങ്ങളെ ഉപദ്രവിക്കും എന്നു പറഞ്ഞു.”
  • “ഞാൻ ഭയന്ന് പോയി.”
  • “ഇത് വെറും ഒരു തമാശയാണെന്ന് പറഞ്ഞു.”
  • “ഇത് രഹസ്യമാക്കി വയ്ക്കണമെന്ന് പറഞ്ഞു.”
  • “മറ്റുള്ളവരോട് പറയാൻ നാണക്കേട് തോന്നി.”
  • “എന്നോട് സ്നേഹമാണെന്ന് പറഞ്ഞു.”
  • “എനിക്ക് എല്ലാം പഠിപ്പിച്ചു തരുകയാണെന്ന് പറഞ്ഞു.”
  • “എന്‍റെ രക്ഷിതാക്കൾ പറഞ്ഞു, അയാൾ വളരെ നല്ല മനുഷ്യനാണെന്ന്.”
  • “ഇതുമൂലം എന്റെ കുടുംബത്തില്‍ ഒരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല.”
  • “ഇത്തരം കാര്യങ്ങൾ ഞങ്ങൾ ഒരിക്കലും വീട്ടിൽ സംസാരിച്ചിരുന്നില്ല.”
  • “എന്‍റെ പട്ടിക്കുട്ടിയെ കൊല്ലും എന്ന് പറഞ്ഞു.”

അമ്മയോട് പറഞ്ഞപ്പോൾ:

  • “കള്ളമാണെന്ന് പറഞ്ഞു.”
  • “പുറത്തറിഞ്ഞാല്‍ മരിക്കും എന്ന് പറഞ്ഞു.”
  • “അച്ഛൻ അറിഞ്ഞാൽ അയാളെ കൊല്ലുമെന്ന് പറഞ്ഞു.”
  • “ഇതെല്ലാം എന്റെ തെറ്റ് കൊണ്ടാണെന്ന് പറഞ്ഞു.”
  • “ഇത് നമ്മുടെ കുടുംബത്തിന് നാണക്കേട് ആകും എന്നു പറഞ്ഞു.”

നമ്മുടെയുള്ള കുട്ടികളിൽ 4-ല്‍ ഒരു പെൺകുട്ടിയും, 6-ല്‍ ഒരു ആൺകുട്ടിയും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നവരാണ്‌.

വിശ്വാസമുള്ളവരോട് തുറന്നു പറയാനുള്ള ധൈര്യം ഉണ്ടാക്കിയെടുക്കുക.

  • കുട്ടിയെ ഒരിക്കലും കുറ്റപ്പെടുത്തരുത്.
  • ആത്മധൈര്യത്തോടെ സമാധാനപരമായ അന്തരീക്ഷം നൽകുക.