1. എന്തു കൊണ്ടാണ് ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതൽ അപകടകരം എന്ന് പറയുന്നത്?

അതിതീവ്ര വ്യാപന ശേഷിയുള്ളതും, വായുവിലൂടെ പടരുന്നതും കൊണ്ട്.

2. വാക്സിനേഷൻ എടുക്കുന്നതിലൂടെ വൈറസിനെ ചെറുക്കാൻ സാധിക്കുമോ?

സാധിക്കും

3. വാക്സിനേഷൻ എടുത്തതിനു ശേഷവും എനിക്ക് വൈറസ് ബാധ ഏൽക്കാൻ സാധ്യതയുണ്ടോ?

വാക്സിനേഷൻ എടുത്തതിനു ശേഷവും വൈറസ് ബാധ ഏൽക്കാൻ സാധ്യതയുണ്ട്.

4. വാക്സിൻ എടുത്തതിനു ശേഷവും വൈറസ് ബാധ ഏൽക്കുമെങ്കിൽ ഞാൻ എന്തുകൊണ്ട് വാക്സിൻ എടുക്കണം?

വാക്സിനേഷൻ എടുത്തതിനു ശേഷവും വൈറസ് ബാധിച്ചാൽ അതിന്റെ ലക്ഷണങ്ങളുടെ തീവ്രത കുറവായിരിക്കും.

5. വാക്സിനേഷന് ശേഷവും എന്തുകൊണ്ട് മാസ്ക് ധരിക്കുകയും മുൻകരുതലുകൾ പാലിക്കുകയും ചെയ്യണം?
ഉത്തരം-

  • നിങ്ങൾക്ക് വൈറസ് ബാധിക്കാം.

  • അതിലും പ്രധാനമായി നിങ്ങളിലൂടെ മറ്റൊരാൾക്ക് വൈറസ് ബാധ ഏൽക്കാം.

6. ലക്ഷണങ്ങൾ ഇല്ലാതെ വൈറസ് ഉണ്ടാകുമോ?

അതിനും സാധ്യതയുണ്ട്, ആയതിനാൽ നിങ്ങളെയും മറ്റുള്ളവരെയും സുരക്ഷിതർ ആക്കുവാൻ മാസ്ക് ധരിക്കേണ്ടതാണ്. ഇരട്ട മാസ്ക് അല്ലെങ്കിൽ N95 ഉചിതമാണ്.

7. ആശുപത്രിയിൽ പോകുന്നതിനെക്കുറിച്ച് ഞാൻ എപ്പോഴാണ് ചിന്തിക്കേണ്ടത്?

രോഗലക്ഷണങ്ങൾ തുടരുകയാണെങ്കിൽ, ആരോഗ്യ സംരക്ഷണ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ആശുപത്രികളിൽ എത്തിച്ചേരുക.

8. പരിഭ്രാന്തരാകേണ്ട ആവശ്യമുണ്ടോ?

പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ഒരു ചെറിയ ശതമാനം ആളുകൾക്ക് മാത്രമേ ഗുരുതരമായ ചികിത്സയുടെ ആവശ്യമുള്ളൂ.

9.ഞാൻ പോസിറ്റീവ് ആണെങ്കിൽ ഞാൻ ചെയ്യാൻ പാടില്ലാത്ത ഒരു കാര്യം എന്താണ്?

സ്വയം മരുന്ന് കഴിക്കരുത്.

10.വാക്സിനേഷൻ എടുത്തതിനുശേഷവും ഞാൻ ശ്രദ്ധയോടുകൂടി ഇരിക്കേണ്ടതുണ്ടോ?

വാക്സിനേഷനു മുമ്പ് എടുത്ത അതേ മുൻകരുതലുകൾ വീണ്ടും തുടരേണ്ടതാണ്.

11. വൈറസ് ഭീതി എങ്ങനെ നേരിടാം ?

വിശ്വസിക്കാവുന്ന വിവര സ്രോതസ്സുകൾ മാത്രം പിന്തുടരുകയും നിങ്ങളുടെ വികാരങ്ങളെ അംഗീകരിക്കുകയും അതോടൊപ്പം ആവശ്യമെങ്കിൽ സഹായം തേടുകയും ചെയ്യുക.

ഇതിൽ നിന്നും മുക്തി
നേടുമെന്ന് സ്വയം വിശ്വസിക്കുക.

മറ്റെന്തെല്ലാം ആണ് ഞാൻ അറിഞ്ഞിരിക്കേണ്ടത്?

  • വൈറസിന്റെ വ്യാപനത്തിന് അനുസരിച്ച് ജനിതകമാറ്റം സംഭവിക്കുന്നു.
  • മനുഷ്യശരീരത്തിന്റെ സഹായത്തോടെ മാത്രമേ വൈറസ് വ്യാപിക്കുകയുള്ളൂ.
  • ചെറിയ ലക്ഷണങ്ങൾ ആണെങ്കിൽ ആരോഗ്യപരിപാലന കേന്ദ്രങ്ങളിൽ കൂട്ടം കൂടുന്നത് ഒഴിവാക്കുക.
  • ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്വയം വീടുകളിൽ സുരക്ഷിതരായിരിക്കുക. അതോടൊപ്പം നിങ്ങളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക.
  • സ്വയം പരിചരണവും നല്ല ഉറക്കവും നല്ല ആഹാരവും ധാരാളം വെള്ളം കുടിക്കുകയും ഒപ്പം ദിനചര്യയിൽ യോഗ പോലുള്ള വ്യായാമങ്ങളും ഉൾപ്പെടുത്തുക.
  • മാസ്ക് മാറ്റുന്ന സാഹചര്യത്തിൽ ഒരു വ്യക്തിയുമായി ഒരു മീറ്റർ അകലം പാലിക്കുക.
    (ഉദാഹരണം :ആഹാരം കഴിക്കുമ്പോൾ,തിരിച്ചറിയൽ ആവശ്യത്തിനായി മുഖം കാണിക്കുമ്പോൾ…..)
  • മുഖത്തു നിന്നും മാസ്ക് മാറ്റി സംസാരിക്കരുത്.
  • വൈറസ്‌ പരിശോധനാ ഫലങ്ങൾക്കായി നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ മറ്റുള്ളവരിൽ നിന്ന് സാമൂഹിക അകലം പാലിച്ചുകൊണ്ട് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക.

ഈ സാഹചര്യത്തിൽ നിങ്ങളുടെ മനസ്സിന്റെ വികാരങ്ങളെ മാനിക്കുകയും അവയെ വേണ്ടരീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്യുക.

VirusProningforSelfcare3