1. ലൈംഗിക അതിക്രമങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി കൊണ്ടുവന്ന നിയമമാണ് പോക്സോ ആക്റ്റ്, 2012.

2. മുതിർന്നവരോ, പ്രായപൂർത്തിയാകാത്തവരോ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്, അത് അവരുടെ സമ്മതത്തോടെയോ/ അനുവാദത്തോടെയോ ആണെങ്കിൽ പോലും ശിക്ഷാർഹമാണ്.

3. കുട്ടികൾക്ക് നഗ്ന ചിത്രങ്ങൾ, ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം, അശ്ലീല സന്ദേശങ്ങൾ എന്നിവ അയയ്ക്കുന്നത്, അത് പരസ്പര സമ്മതത്തോടെ ആണെങ്കിൽ പോലും കുറ്റകരമാണ്.

4. പ്രായപൂർത്തിയാകാത്തവരുടെ യഥാർത്ഥമായതോ / മോർഫ് ചെയ്തതോ / AI ഉപയോഗിച്ച് ഉണ്ടാക്കിയതോ ആയ നഗ്ന ചിത്രങ്ങൾ, വീഡിയോകൾ, അശ്ലീല ചിത്രങ്ങൾ എന്നിവ സൃഷ്ടിക്കുന്നതും കൈവശം വെയ്ക്കുന്നതും പങ്കുവയ്ക്കുന്നതും നിയമപ്രകാരം ശിക്ഷാർഹമാണ്.

5. കുട്ടികളെ നേരിട്ടോ ഓൺലൈൻ മുഖേനയോ തുടർച്ചയായി പിന്തുടരുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

6. പോക്സോ നിയമത്തിന് കീഴിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ജീവപര്യന്തമോ ചിലപ്പോൾ വധശിക്ഷയോ ലഭിക്കാം.

7. കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്നു എന്ന വിവരം ലഭിച്ച വ്യക്തി, അത് നിയമപ്രകാരം നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ടതാണ്.

8. ലൈംഗികാതിക്രമം നേരിട്ട കുട്ടിയുടെ പേരോ, ഫോട്ടോയോ, കുട്ടിയെ മറ്റുള്ളവർ തിരിച്ചറിയുന്ന രീതിയിലുള്ള മറ്റു വിവരങ്ങളോ പങ്കുവെയ്ക്കുന്നത് കുറ്റകരമാണ്.

9. ഏതെങ്കിലും രീതിയിലുള്ള ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെങ്കിൽ / ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുകയാണെങ്കിൽ പോലീസ് സ്റ്റേഷനിലോ, ചൈൽഡ്ലൈനോടോ അല്ലെങ്കിൽ പോക്സോ ഇ – ബോക്സ് (https://ncpcr.gov.in/pocso/) വഴിയോ പരാതിപ്പെടാവുന്നതാണ്.

10. ഭീഷണിക്ക് വഴങ്ങരുത്. പിന്തുണാ സംവിധാനങ്ങൾ ലഭ്യമാണെന്ന് ഓർക്കുക.

11. സംഭവിച്ചതൊന്നും നിങ്ങളുടെ തെറ്റുകൊണ്ടല്ല.

12. അക്രമിയെ നിങ്ങളുടെ ജീവിതത്തെയോ മനസ്സിനെയോ നിയന്ത്രിക്കാൻ അനുവദിക്കരുത്. മനോഹരമായ ഒരു ജീവിതം മുന്നിലുണ്ട്. അതിജീവിച്ച് മുന്നോട്ടു പോകുക.

നിങ്ങളിൽ ആ കരുത്തുണ്ട്. നിങ്ങൾ ശക്തരാണ്.

സഹായത്തിനായി, വിളിക്കുക: Childline: 1098, Crime stopper: 1090,

National Legal Services Authority (NALSA): 15100,

KeLSA 24-Hour Helpline: 9846700100