- മനസിനെ അസ്വസ്ഥമാക്കുന്ന ഉപയോഗപ്രദമല്ലാത്ത വിവരങ്ങളിൽനിന്നും മാറി നിൽക്കുക.
- നിങ്ങൾക്ക് ആവശ്യത്തിന് ഉറക്കവും, ഭക്ഷണവും, വെള്ളവും കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
- നർമ്മം, സംഗീതം, പുസ്തകങ്ങൾ, കല എന്നിവയുടെ സഹായത്തോടെ ഈ വിഷമഘട്ടത്തെ അതിജീവിക്കുക.
- ഇത്തരം സാഹചര്യത്തിൽ ആശങ്ക തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ഓരോരുത്തരും വ്യത്യസ്തമായ രീതികളിലാണ് വിഷമഘട്ടങ്ങളോട് പ്രതികരിക്കുക എന്ന് മനസ്സിലാക്കുക.
- സംഘർഷങ്ങളും പ്രശ്നങ്ങളും ഉണ്ടാകാം . നിങ്ങളുടെ ചിന്താഗതിയെ മാറ്റിയാൽ കാര്യങ്ങളെ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയും.
- നിങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുക. ഹ്രസ്വകാല പദ്ധതികൾ തയ്യാറാക്കുക.
- നമ്മുടെ ജീവിതത്തിലുള്ള അനുഗ്രഹങ്ങളെക്കുറിച്ച് ഓർക്കുക.
- കുറ്റപ്പെടുത്തൽ മനോഭാവം ഒഴിവാക്കുക. നിങ്ങളുടെ ജീവിതത്തിലേക്ക് വിരസത കൊണ്ടു വരാതിരിക്കുക.
- ആവശ്യമെങ്കിൽ സഹായം തേടുക.
- ശുഭപ്രതീക്ഷയോടെ മറ്റുള്ളവരുമായി സഹകരിച്ചുകൊണ്ട് പ്രവർത്തിച്ചാൽ, എല്ലാവർക്കും നല്ലൊരു ഭാവിയുണ്ടാകുന്നതാണ്.
- ഭാവി പദ്ധതികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ചിന്തിച്ച് മുന്നോട്ടേക്കുള്ള ഒരു മാർഗ്ഗരേഖയുണ്ടാക്കിയെടുക്കുക.
- ഈ പ്രതിസന്ധിയെ ഒന്നിച്ചു മറികടക്കാമെന്ന് നിങ്ങളുടെ കുടുംബത്തോടും സുഹൃത്തുക്കളോടും ഉറപ്പു നൽകുക.
- ശുഭാപ്തി വിശ്വാസത്തിന്റെയും കൃതജ്ഞതയുടെയും അതിജീവനത്തിന്റെയും ശക്തിയാൽ അന്യോന്യം പിന്തുണ നൽകിക്കൊണ്ട് പ്രവർത്തിച്ചാൽ നമുക്ക് ഒരു മെച്ചപ്പെട്ട ലോകം ഉണ്ടാക്കാൻ സാധിക്കും.
നമുക്കെല്ലാവർക്കും കുറച്ച് സമയമെടുത്ത്, നമ്മുടെ മനസിലെ പരിഭ്രാന്തിയെയും ഉത്കണ്ഠയെയും ശാന്തമാക്കാൻ ശ്രമിക്കാം. നിങ്ങൾക്കറിയാവുന്ന എല്ലാവരും തന്നെ ഒരോരോ പ്രതിസന്ധികളിൽ കൂടി കടന്നുപോകുന്നവരാവാം. എന്നിരുന്നാലും എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ കഴിയുമെന്ന് വിശ്വസിച്ചുകൊണ്ട് നമുക്ക് മുന്നോട്ട്പോവാം.